G Viswanath
സംവിധായകനായ ജി. വിശ്വനാഥൻ വിദഗ്ധനായ ഒരു എഡിറ്ററും കൂടിയാണു്. സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളെല്ലാം എഡിറ്റു ചെയ്തിട്ടുള്ളതും ഇദ്ദേഹം തന്നെയാണു്. ആദ്യം സംവിധാനം ചെയ്തതു് നാഗകന്യകയെന്ന കന്നടപടമാണു്. പിന്നീടു് 30 തമിഴു് പടങ്ങളും 15 തെലുങ്കു പടങ്ങളും രണ്ടു സിംഹള പടങ്ങളും സംവിധാനം ചെയ്തിട്ടുണ്ടു്. ആദ്യം എഡിറ്ററും പിന്നീടു് സംവിധായകനുമായിത്തീർന്ന ശ്രീ. വിശ്വനാഥൻ തൃശ്ശിനാപ്പള്ളി വെല്ലിംഗ്ടൻ ടാക്കീസിൽ ഓപ്പറേറ്ററായിട്ടാണു് സിനിമയുമായി ബന്ധപ്പെടുന്നതു്.
വിശ്വനാഥന്റെ ആദ്യത്തെ മലയാളചിത്രം വനമാലയാണു്. അതിനുശേഷം ‘മനസ്സാക്ഷി’ , ‘മിന്നൽ പടയാളി’, ‘ഉമ്മിണിത്തങ്ക’, ‘വേലുത്തമ്പി ദളവ’, ‘മിസ്റ്റർ കേരള’ എന്നീ പടങ്ങളും സംവിധാനം ചെയ്തു.
ശ്രീ. ഗോപാലയ്യരുടേയും ശ്രീമതി. രാജമ്മാളുടേയും പുത്രനായി തൃശ്ശിനാപ്പള്ളിയിലാണു് വിശ്വനാഥൻ ജനിച്ചതു്. ‘വിച്ചു‘ എന്ന പേരിലാണു് സിനിമാലോകത്തു് അറിയപ്പെടുന്നതു്. സാവിത്രിയാണു് ഭാര്യ. ഇവർക്കു് ആറുമക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Available Web Series : 0
Available Short Movies : 0